കാബൂള്‍: അമേരിക്കൻ സൈന്യം പിന്മാറിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം തുടരുന്ന താലിബന്‍ കാടത്ത നിയമങ്ങൾ വീണ്ടും ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. ശിരോവസ്ത്രം ധരിക്കാതെയും പുരുഷ തുണ ഇല്ലാതെയും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിബന്ധയ്ക്ക് പിന്നാലെ സ്ത്രീകളെ ലൈംഗികാടിമകള്‍ ആക്കാന്‍ ശ്രമം തുടങ്ങിയതായുളള വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കിയതായും റിപ്പോർട്ട്.
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്റെ അസീസി ബാങ്കിലെ ജീവനക്കാരികളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇനി ജോലിക്കായി തിരിച്ചുവരേണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇവര്‍ക്ക് പകരം ഇവരുടെ ബന്ധുക്കളായ പുരുഷന്മാര്‍ ജോലിക്ക് വന്നാല്‍മ തിയെന്നാണ് ഇവര്‍ പറഞ്ഞതെന്ന് ബാങ്ക് മാനേജര്‍ പറയുന്നു. കാണ്ഡഹാറിനു പിന്നാലെ ഹെറാത്തിലും സമാന സംഭവമുണ്ടായതായാണ് റിപ്പോർട്ട്.
read also: ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ ഉദ്ഘാടനചടങ്ങിലെ പാളിച്ചയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
ബാങ്കില്‍ മൂന്ന് താലിബാന്‍ തീവ്രവാദികള്‍ തോക്കുമായി കടന്നുചെന്ന് സ്ത്രീജീവനക്കാര്‍ മുഖം മറയ്ക്കാതിരുന്നതിന്റെ പേരില്‍ കുപിതരാകുകയും ഇവരെ പുറത്താക്കി പുരുഷ ജീവനക്കാര്‍ പകരമായി എത്താന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ലൈംഗികാടിമകളാക്കി ഉപയോഗിക്കാന്‍ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നതായും ഇത് ഭയന്ന് സ്ത്രീകള്‍ പാലായനം ചെയ്യുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Post Your Comments