കാബൂൾ : ഭീകരാക്രമണം ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നും പതിനായിരത്തോളം ജിഹാദികൾ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗാനിയുടെ വിമർശനം.
Read Also : കനകധാരാ സ്‌തോത്രം ദിനവും ചൊല്ലുന്നത് കൊണ്ടുള്ള ഗുണങ്ങൾ
അഫ്ഗാനെ പിടിച്ചടക്കാൻ താലിബാനെ അനുവദിക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. എന്നാൽ താലിബാനെ സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കെടുപ്പിക്കാതെ അഫ്ഗാൻ ജനതയുടെ നാശം ആഘോഷിക്കുകയായിരുന്നു പാകിസ്‌ഥാൻ എന്നും ഗാനി പറഞ്ഞു.
താലിബാൻ ഭീകരർക്ക് പാകിസ്താൻ സൈന്യം സഹായങ്ങൾ നൽകുന്നുണ്ട്. സമാധാന ചർച്ചകളുടെ പ്രാധാന്യമെന്തെന്ന് താലിബാനെ ബോദ്ധ്യപ്പെടുത്തുന്നതിൽ പാകിസ്‌ഥാൻ പൂർണമായി പരാജയപ്പെട്ടെന്നും ഗാനി വിമർശിച്ചു.
Post Your Comments