കാബൂള്‍: അഫ്‌ഗാന്റെ അധികാരം പിടിച്ചെടുക്കാൻ താലിബാൻ ഒരുങ്ങുന്നു. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ തുടർന്നാണ് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ശക്തിയാർജിച്ചത്. തന്ത്രപരമായ നീക്കത്തിലൂടെയും ക്രൂര ആക്രമണങ്ങളിലൂടെയും 18 പ്രവിശ്യകള്‍ താലിബാൻ പിടിച്ചെടുത്ത കഴിഞ്ഞു. ഭീകരർ ഇപ്പോള്‍ കാബൂളില്‍ നിന്നും വെറും 11 കിലോമീറ്റര്‍ അകലെ ക്യാമ്പ് ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
read also: മക്കളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍
രാജ്യം അപകടാവസ്ഥയിൽ നിൽക്കുമ്പോൾ മൗനത്തിൽ ഇരിക്കുന്ന അഫ്ഗാൻ സർക്കാരിൽ ജനങ്ങൾ നിരാശയിലാണ്. കാബൂളും പിടിച്ചെടുക്കാൻ ഭീകരർ ശ്രമിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികള്‍ പ്രാദേശിക നേതാക്കളുമായും അന്താരാഷ്‌ട്ര നേതാക്കളുമായും ചര്‍ച്ച ചെയ്‌ത് വരികയാണെന്ന് അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറയുന്ന ഒരു സന്ദേശം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത ഒരു റിപ്പോർട്ടിൽ കുടുംബത്തോടൊപ്പം ഗനി രാജ്യംവിടുമെന്നാണ് സൂചിപ്പിക്കുന്നത്.
കാബൂളിന് തെക്ക് വശത്തുളള പ്രവിശ്യ പിടിച്ചെടുത്ത താലിബാന്‍ ഇവിടെ ശക്തമായ ആക്രമണവും നടത്തി.
Post Your Comments