Onam 2021Onam History

‘ഓണം’ എന്ന പേര് വന്നത് എങ്ങനെ? അല്‍പ്പം ഐതിഹ്യം

ഓണത്തോട് അനുബന്ധിച്ച കളികളെയും സദ്യയെ കുറിച്ചുമെല്ലാം നമുക്ക് നന്നായി അറിയാം. മാവേലി മന്നനെ വാമനന്‍ പതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിനായി മഹാബലി എത്തുന്നതുമെല്ലാം നമുക്ക് ഹൃദ്യസ്ഥമായ ഐതിഹ്യ കഥകളാണ്. എന്നാല്‍ ‘ഓണം’ എന്ന വാക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയാമോ?

Also Read: വിഴിഞ്ഞത്ത് വീണ്ടും കൊഴിയാള ചാകര: മത്സ്യം കുന്ന് കൂടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മത്സ്യ തൊഴിലാളികള്‍

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്ര രേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. ഓണം എന്ന് പേര് വരാന്‍ ചില കാരണങ്ങള്‍ ഉണ്ട്.

സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം ശക്തി പ്രാപിച്ചിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായാണ് ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ശ്രാവണ മാസത്തിലെ തിരുവോണ നാളിലാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി വാണിജ്യം പുന:രാരംഭിക്കുന്നത്.

ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നുമുള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ് പൊന്നിന്‍ ചിങ്ങ മാസം, പൊന്നോണം എന്നീ പേരുകള്‍ക്ക് പിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button