
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമിലാണ് സംഭവം.
ജമ്മുവില്‍ നിന്നും ജവാന്മാരുമായി ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മാല്പ്പൊര എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഭീകരാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല. ഭീകരരെ സൈന്യം വളഞ്ഞുകഴിഞ്ഞെന്നാണ് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫ് സേനാംഗങ്ങളും ജമ്മു കശ്മീര്‍ പോലീസും പ്രദേശത്ത് എത്തിയിട്ടുണ്ട്. നിലവില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments