തിരുവനന്തപുരം: നികുതി സമാഹരണം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി ഓൺലൈൻ വിപണിക്ക് നികുതി ഈടാക്കേണ്ടതുണ്ടെന്നും സംസ്ഥാനം സമ്പന്നമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ദരിദ്രരാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നടപടികളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുമെന്നും ധനബില്ലുകളുടെ ചര്‍ച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി.
കശുമാങ്ങ ഉള്‍പ്പെടെയുള്ളവയുടെ മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതിനാൽ പുതിയ മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങള് നിര്‍മിക്കുമ്പോൾ എക്സൈസ് നിയമത്തിലടക്കം മാറ്റം വേണ്ടിവരുമെന്നും ബാലഗോപാൽ വ്യക്തമാക്കി.
സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയും: എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വി.എന്‍ വാസവന്
കേരളത്തിന്റെ ആകെ ആഭ്യന്തര ഉല്പാദനത്തിന് അനുസൃതമായ നികുതി സർക്കാരിന് ലഭിക്കുന്നില്ല എന്നത് വലിയ പോരായ്മയാണെന്നും അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു. നീര വിപണി വിപുലീകരണത്തിനായി സാധ്യത തേടുമെന്നും പ്രചാരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments