COVID 19Onam 2021Latest NewsKeralaNattuvarthaNews

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: ഓണാഘോഷം സംബന്ധിച്ച് നിർദേശങ്ങളുമായി പോലീസ്

ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷം സംബന്ധിച്ച് നിർദേശങ്ങളുമായി കേരള പോലീസ്. ഓണവുമായി ബന്ധപ്പെട്ട എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ എന്നും സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും അടച്ചിട്ടുപോകുന്ന വീടുകളില്‍ പൊലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button