MollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

മമ്മൂട്ടിക്ക് ബിജെപിയുടെ ആദരവ്: പൊന്നാടയണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ബിജെപി എറണാകുളം ജില്ലാ നേതാക്കള്‍ക്കുമൊപ്പമാണ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്

കൊച്ചി: അഭിനയജീവിതത്തില്‍ അമ്പത് വർഷം പൂര്‍ത്തിയാക്കിയ നടൻ മമ്മൂട്ടിയെ ആദരിച്ച്‌ ബിജെപി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. ഒപ്പം ഓണക്കോടി സമ്മാനമായി നൽകുകയും ചെയ്തു. ബിജെപി എറണാകുളം ജില്ലാ നേതാക്കള്‍ക്കുമൊപ്പമാണ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

മമ്മൂട്ടിയെ ബിജെപി ആദരിച്ച വിവരം കെ സുരേന്ദ്രൻ സമൂഹമാധ്യമത്തിലുടെ പങ്കുവെച്ചു. ചെയ്തു.’അഭിനയജീവിതത്തില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. എന്ന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ സുരേന്ദ്രന്‍ കുറിച്ചു.

മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ അമ്പതാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് തന്റെ പേരിലുള്ള ആഘോഷം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button