KeralaLatest News

ആറളം നിലനിര്‍ത്തി എല്‍ഡിഎഫ്: സുരേന്ദ്രന്‍ വീണ്ടും പരാജയപ്പെട്ടു

ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത്.

കണ്ണൂർ: കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ നിലവിലെ കക്ഷിനില എല്‍ഡിഎഫ് 9, യുഡിഎഫ് 8 ആയി.എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത്.

വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി.

read also: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികൾക്കും അഭിമാനപോരാട്ടം, വോട്ടർമാരെ തട്ടിക്കൊണ്ടുപോയി

1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളാണുള്ളത്. അതേസമയം വോട്ടർമാരെ തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ്സ് ആരോപണമുയർത്തുന്നുണ്ട്. ഇരു മുന്നണികളുടെയും അഭിമാന പോരാട്ടമായിരുന്നു നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button