Latest NewsNewsIndia

ഇരുപതുകാരനെ അനിയന്‍ വെട്ടിക്കൊന്ന് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടു : കാരണം കേട്ട് ഞെട്ടി പോലീസും വീട്ടുകാരും

ലക്‌നൗ : സഹറാന്‍പൂര്‍ ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also : ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സര്‍ക്കാര്‍ 

ചേട്ടനെ ഇളയ സഹോദരന്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇളയ സഹോദരനെ ചേട്ടൻ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ രോഷാകുലനായ പതിനാറുകാരന്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്ത സഹോദരനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പല കഷണങ്ങളാക്കി വീടിന്റെ അകത്ത് തന്നെ പലഭാഗങ്ങളിലായി കുഴിച്ചിട്ടു.

മൂത്ത സഹോദരിമാരെ കല്യാണം കഴിപ്പിച്ച് വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സഹോദരന്മാര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇളയ സഹോദരന്റെ പുതിയ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോണ്‍ ലോക്കായതിനെ തുടര്‍ന്ന് അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോമ്പിനേഷന്‍ മൂത്ത സഹോദരന്‍ മറന്നുപോയി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button