ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരള ബാങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ ശാഖകളില്‍ നിന്നാണ് 336 ഗ്രാം പണയ സ്വര്‍ണം മോഷണം പോയത്. 2022 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. പണയ സ്വര്‍ണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവര്‍ സ്വര്‍ണം മാറ്റിയത്.
Post Your Comments