ആലപ്പുഴ: ആഫ്രിക്കന്‍ ഒച്ചിനെ പിടിക്കുന്നവര്‍ക്ക് ഓണം ബംബര്‍ സമ്മാനം. നാടിന് ഭീഷണിയാകുന്ന ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ വ്യത്യസ്തമായ ആശയവുമായി എത്തുകയാണ് മുഹമ്മയിലെ ആലപ്പുഴയിലെ ഗ്രാമം. മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് ഒച്ചിനെ ഇല്ലാതാക്കാന്‍ വ്യത്യസ്തമായ ആശയം പ്രയോഗിക്കുന്നത്. മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി ചന്ദ്രയാണ് പുത്തന്‍ ആശയത്തിന് പിന്നില്‍.
ഇതിനോടകം നിരവധി പേരാണ് മത്സരത്തിനിറങ്ങി ഒച്ചിനെ പിടിച്ചത്. ഇതില്‍ 10 പേര്‍ക്ക് ബംബര്‍ സമ്മാനവും ലഭിച്ചു. ഇപ്പോള്‍ ഓണം ബംബര്‍ വിജയിക്കായി കാത്തിരിക്കുകയാണ് ഈ നാട്. ഇതുവരെ 25000ഓളം ഒച്ചുകളെ പിടിച്ച് ഇവര്‍ നശിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ മത്സരത്തിലൂടെ വാര്‍ഡിനെ പൂര്‍ണ്ണ ആഫ്രിക്കന്‍ ഒച്ച് രഹിക ഗ്രാമമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ ഏറ്റവും കൂടുതല്‍ ഒച്ചിനെ പിടിച്ചവര്‍ക്കാണ് ഓണം ബംബര്‍ ലഭിക്കുക. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബര്‍ നറുക്കെടുപ്പ് കാത്തിരിക്കുന്നത്. ഏറ്റവുമധികം ഒച്ചിനിപ്പിടിച്ച് ഒന്നാമതെത്തിയ പി ബി തിലകന്‍ ഇതുവരെ പിടികൂടിയത് 1250 ഒച്ചുകളെയാണ്. മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ട് താറാവുകളെ നല്‍കാനാണ് മത്സരം നടത്തുന്നവര്‍ ആലോചിക്കുന്നത്.
Post Your Comments