തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സ്കൂളുകള്‍ തുറക്കുന്നതു വരെ ഭക്ഷ്യഭദ്രതാ അലവന്‍സ്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയായ ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി വ്യാഴാഴ്ച നിര്‍വഹിക്കും.
ഈ പദ്ധതിയിൽ ഉൾപ്പെട്ട അര്‍ഹരായ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സ്കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കുമെന്നും അറിയിച്ചു ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് ഇപ്പോള്‍ നല്‍കുക.
എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. കൂടാതെ സംസ്ഥാനത്തെ 43 സ്പെഷല്‍ സ്കൂളുകളിലെ 8-ആം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കു യഥാക്രമം 2 കിലോ, 6 കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റുകളുമാണ് നല്‍കുന്നത്. പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകളില്‍ 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
യുപി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നല്‍കും. ഭക്ഷ്യകിറ്റുകളില്‍ 1 കിലോ ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോ ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോ റാഗിപ്പൊടി, 2 ലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോ സ്കൂളുകളില്‍ എത്തിക്കുന്ന കിറ്റുകൾ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രക്ഷിതാക്കള്‍ക്കു വിതരണം ചെയ്യും.
Post Your Comments