തിരുവനന്തപുരം: സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. നമ്മുടെ നാട്ടിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഒരുപാട് കാണാം. അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ. എന്നാണ് ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
എന്നാൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഒമറിന്റെ നിരീക്ഷണങ്ങളെപ്പറ്റി വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത് കണ്ട് ശ്രദ്ധ പോകുന്നുണ്ടെങ്കിൽ അത് നിങ്ങടെ ലൈംഗിക ദാരിദ്ര്യം മാത്രമാണെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്:
ഇ ബുൾ ജെറ്റ് ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ് അല്ല ഇത്. ഇന്നലെ കണ്ട അഭിലാഷിന്റെ ടീ വി ഷോയ്ക്കുള്ള എന്റെ ഉള്ള മറുപടികളാണിത്.
1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റൽ സ്ട്രെങ്ത് പരിശോധിക്കണം ?
നാല്പതും അമ്പതും വയസ്സുള്ള രാഷ്ര്ടീയക്കാരുടെ ചോരപ്പുഴ ഒഴുക്കലിന്റെയും, ഹർത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങൾ മുഴുവൻ കാണിക്കുന്നവരുടെയും മെന്റൽ സ്രട്രെങ്ത് എന്താ അഭിലാഷ് അളക്കാൻ പോവാതെയിരുന്നത്.
2)ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?
മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടിൽ ഒന്നും ഈ ശ്രദ്ധ തെറ്റൽ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടിൽ എടുത്താൽ വഴിയിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ ഫ്ലെക്സ് ബോർഡ് കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.
3) ഇനി ഹൈബീം ഹാലൊജൻ ലൈറ്റ്സ് നമ്മൾ വണ്ടിയിൽ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയിൽ ഒക്കെ യൂസ് ചെയ്യാൻ വേണ്ടിയാണ്.
Post Your Comments