ഷിംല : ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം.
നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടയില്‍ അകപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്, ഒരു ട്രക്ക് എന്നിവയുള്‍പ്പെടെ നിരവധി ചെറുവാഹനങ്ങള്‍ മുണ്‍കൂനയ്ക്കുള്ളില്‍ അകപ്പെട്ടതായാണ് വിവരം.
Read Also : കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്
ഷിംലയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ 40 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഐടിബിപി സംഘവും ദേശീയ ദുരന്തസേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
Landslide in Himachal’s Kinnaur hits a bus and a truck, several feared trapped. ITBP team rushed for rescue ops. @IndiaToday pic.twitter.com/J2dJrHWFkT
— Shiv Aroor (@ShivAroor) August 11, 2021
Post Your Comments