COVID 19Latest NewsKeralaNattuvarthaNewsIndia

കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്

കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം വരും ദിവസങ്ങളില്‍ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാന് പുറത്തുവരുന്ന കണക്കുകൾ. അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സംശയം രൂക്ഷമായത്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9 നും 19 നും ഇടയില്‍ പ്രായമുള്ള 136 കുട്ടികൾക്കുമാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം വരും ദിവസങ്ങളില്‍ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കുട്ടികളെ വീടിന് പുറത്തിറക്കരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തുന്നതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതുമാണ് അഭികാമ്യമെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. കർണ്ണാടകയിൽ പല ജില്ലകളിലും വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം 1500 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച സംസ്ഥാനത്ത് 1338 കോവിഡ് കേസുകളും 31 മരണവുമാണ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button