Latest NewsKeralaNews

കുറ്റം ഉള്ളതുകൊണ്ടാണ് പെറ്റി അടിക്കുന്നത്: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

ആലപ്പുഴ : പൊലീസിന്റെ പെറ്റിയടിക്കൽ നടപടിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ല. രോഗനിരക്ക് അധികം ഉള്ളപ്പോൾ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

പൊലീസ് അനാവശ്യമായി പെറ്റി അടിയ്ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നപ്പോൾ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നിയമസഭയിൽ നിലപാടെടുത്തിരുന്നു. പൊലീസ്  ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Read Also  :  സ്വര്‍ണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു

പൊലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തിൽ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പോലീസ് പ്രവർത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പൊലീസ് ചെയ്യുന്നത് സർക്കാർ ഏൽപ്പിച്ച ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button