Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

ഇന്ത്യ സന്ദര്‍ശനം നടത്തി: 51 പാകിസ്ഥാനികളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

ഹരിദ്വാറിലെ ഗംഗാ സ്നാനത്തിനായി സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ 51 പാകിസ്ഥാന്‍ ഹിന്ദു പൗരന്മാര്‍ കഴിഞ്ഞ വര്ഷം ഇന്ത്യയിലെത്തി

ഇസ്ലാമാബാദ് : ന്യൂനപക്ഷ ദിവസമാഘോഷിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ ഈ ദിനത്തിൽ തന്നെ ഇന്ത്യ സന്ദര്‍ശനം നടത്തിയ 51 പാക് ഹിന്ദുക്കളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാൻ ഖാൻ സർക്കാർ.

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത അവഗണന നേരിടുകയാണ്. ഹൈന്ദവ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതും, നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തുന്നതുമെല്ലാം നിരവധി തവണ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ ദിനാചരണദിനത്തിലും അത്തരം ഒരു വാർത്തയാണ് പാകിസ്ഥാനിൽ നിന്നും വരുന്നത്.

read also: രാജ്യം വാഴ്ത്തിയ ആ വിവാഹബന്ധത്തില്‍ വിള്ളല്‍, മാദ്ധ്യമങ്ങള്‍ ആഘോഷിച്ച വിവാഹം ഒടുവില്‍ വിവാഹ മോചനത്തിലേയ്ക്ക്

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഗംഗാ സ്നാനത്തിനായി സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ 51 പാകിസ്ഥാന്‍ ഹിന്ദു പൗരന്മാര്‍ കഴിഞ്ഞ വര്ഷം ഇന്ത്യയിലെത്തി. എന്നാല്‍ കൊവിഡ് കാരണത്താല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെത്തിയ വിദേശികളുടെ വിസ കാലാവധി അവസാനിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഇവരെ തിരികെ രാജ്യത്ത് പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ഈ നടപടി കാരണം കുട്ടികളെയും കുടുംബത്തേയും പിരിയേണ്ട അസ്ഥയാണ് ഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്‍മാര്‍ക്ക്. ഭരണകൂടത്തിന്റെ അനുമതികാത്ത് അതിർത്തിയിൽ കഴിയുകയാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button