Latest NewsKeralaNews

ഇ ബുൾ ജെറ്റ് ട്രാവലറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടികൾ ആരംഭിച്ചു: ആർടിഒ നോട്ടീസ് നൽകി

കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടികൾ ആരംഭിച്ചു. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചു.

Read Also: കുറ്റം ഉള്ളതുകൊണ്ടാണ് പെറ്റി അടിക്കുന്നത്: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാൻ കഴിഞ്ഞ ദിവസം ട്രാൻസ്‌പോർട്ട് കമ്മീഷണർ എഡിജിപി എംആർ അജിത്കുമാർ നിർദ്ദേശിച്ചിരുന്നു. ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദ്മ ലാൽ അറിയിച്ചിരുന്നു.
ഇ ബുൾ ജെറ്റിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന മമതയുടെ ചിത്രം ഫോട്ടോഷൂട്ട് : ട്രോളുമായി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button