ഷിംല: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മുപ്പതോളം പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്. പത്ത് പേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി. ഹിമാചൽ പ്രദേശിലെ കിനൗറിൽ ഹൈവേയിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.
Read Also: കോവിഡ് വൈറസ് വ്യാപനം വർധിക്കാൻ സാധ്യത: ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി
റെക്കോങ് പിയോ-ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്, ഒരു ട്രക്ക് എന്നിവയുൾപ്പെടെ നിരവധി ചെറുവാഹനങ്ങൾ മുൺകൂനയ്ക്കുള്ളിൽ അകപ്പെട്ടതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments