കൊച്ചി : യൂട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ‘വ്ലോഗര്‍മാരുടെ നിയന്ത്രണമില്ലാത്ത ഇടപെടല്‍’ എന്ന വിഷയത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി. ടി ബല്‍റാം. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ എന്തും ഷൂട്ട് ചെയ്ത് വ്ലോഗ് ചെയ്യുന്ന പ്രവണത ഇപ്പോഴുണ്ടെന്നും തനിക്കും ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടെന്നും വിടി ബല്‍റാം പറഞ്ഞു. മാതൃഭൂമി ചാനലിൽ നടന്ന ചര്‍ച്ചയിലാണ് വി.ടി ബല്‍റാം ഈക്കാര്യം പറഞ്ഞത്.
‘ ഞാനടക്കം പങ്കാളിയായ ഒരു വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായല്ലോ. ഒരു ഹോട്ടലില്‍ എംപിയോടൊപ്പം പാഴ്‌സല്‍ വാങ്ങാന്‍ ഇരിക്കുന്ന സമയത്ത് അവിടെ ഒരു വ്ലോഗർ നേരെ വന്ന് ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി ചോദ്യങ്ങള്‍ ചോദിച്ച് അത് റെക്കോഡ് ചെയ്തു. അപ്പോള്‍ ഞങ്ങളൊക്കെ അവിടെ മിണ്ടാതിരുന്നത് അവന്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്ന ബോധമുള്ളതുകൊണ്ടാണ്. 15 സെക്കന്റില്‍ കൂടുതല്‍ ഒരു സ്ത്രീയെ തറപ്പിച്ചൊന്നു നോക്കിയാല്‍ കേസാവുന്ന നാട്ടിലാണ് ഒരു വനിതാ ജനപ്രതിനിധിക്കെതിരെ അത്തരത്തിലുള്ള പ്രതികരണവുമായി വരുന്നത്. അന്ന് രാത്രി പോയി അതിനെക്കുറിച്ച് വ്ലോഗ് ചെയ്യുകയാണ് ആ കുട്ടി. ഇത്തരത്തില്‍ ഒരു ഔചിത്യമില്ലാത പെരുമാറ്റമുണ്ടാവുമ്പോള്‍ അതില്‍ ചിലതില്‍ കൈയ്യടി ഉണ്ടാവും ചിലതില്‍ ഇത്തരത്തില്‍ വിമര്‍ശനവുമുണ്ടാവും’ -വിടി ബല്‍റാം പറഞ്ഞു.
സമ്പൂര്‍ണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ കയറിയതായിരുന്നു വിവാദത്തിന് കാരണമായത്. ഈ സംഭവം ഒരു യുവാവ് ഷൂട്ട് ചെയ്യുകയായിരുന്നു. ഇയാളെ രമ്യ ഹരിദാസിന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപ് മര്‍ദ്ദിച്ചെന്നും ഫോണ്‍പിടിച്ചെടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
Post Your Comments