ലോകമെങ്ങും കോവിഡ് വൈറസ് അതിതീവ്രമായ വ്യാപിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈറസ് വ്യാപനം പലരാജ്യങ്ങളിലും നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാൽ പൊതുസ്ഥലങ്ങളില്‍ രോഗാണുക്കള്‍ ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ ഒരു രീതിയുവുമായി എത്തിയിരിക്കുകയാണ് ജോഡി മെസ്‌ചെക്ക് എന്ന യുവതി.
രോഗാണുക്കളും വൈറസും ഇല്ലെന്ന് ഉറപ്പുവരുത്തുന്ന ഈ യുവതിയുടെ പ്രവർത്തിയിൽ പ്രതിഷേധം ശക്തമാകുകയാണ്. മാസ്ക് ധരിക്കാതെ കോളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇവർ കൈകൊണ്ട് സ്പര്‍ശിക്കുന്നതെല്ലാം നക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ട്രോളി ഹാന്‍ഡില്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രിഡ്ജ് ഡോര്‍ ഹാന്‍ഡില്‍ വരെ ഇവര്‍ നക്കുന്നുണ്ട്. പൊതുഇടങ്ങളിലെല്ലാം കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. കൂടാതെ രോഗാണുക്കള്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുമെന്നും ആസ്ത്മ, അലര്‍ജി തുടങ്ങിയവയെ ചെറുക്കാനാകുമെന്നും ഇവര്‍ വീഡിയോയിൽ പറയുന്നു.
‘ആന്റിവാക്‌സ്’ എന്ന വാക്‌സീന്‍ വിരുദ്ധ കമ്മ്യൂണിറ്റി വഴി ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയ യുവതിയ്ക്ക് നേരെ പ്രതിഷേധം ശക്തമാണ്.
Post Your Comments