Latest NewsKeralaNews

‘ഓരോരോ മാരണങ്ങൾ ‘: ഇ-ബുൾ ജെറ്റ് ഫോൺ കോളിൽ പ്രതികരിച്ച് മുകേഷ്

ഇ- ബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകൻ മുകേഷിനെ വിളിച്ചിരിക്കുന്നത്

തിരുവനന്തപുരം : യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിൽ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ ഒരു ആരാധകൻ തന്നെ വിളിച്ചതില്‍ പ്രതികരണമെന്നോണം നടനും കൊല്ലം എംഎൽഎയുമായ മുകേഷ് രംഗത്തെത്തിയിരിക്കുകയാണ്.

ഇ- ബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകൻ മുകേഷിനെ വിളിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം എന്തെന്ന് മുകേഷിന് മനസിലായില്ല. ‘ഇ–ബുൾ ജെറ്റ്’ എന്ന് വിളിച്ചയാൾ മൂന്നോ നാലോ തവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. വിളിച്ച ആൾ കോതമംഗലത്തുനിന്നായതിനാൽ നിങ്ങൾ കോതമംഗലം ഓഫീസിൽ പറയു എന്നും മുകേഷ് പറയുന്നുണ്ട്.
ഒടുവില്‍ മുകേഷ് കാര്യം മനസിലാക്കുകയും താൻ അന്വേഷിക്കട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്.

Read Also  :  സംസ്ഥാനത്ത് ശക്തമായ മഴ : ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

എന്തായാലും ഈ ഫോൺവിളിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. രസകരമായ സംഭാഷണം പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവെച്ചിരിക്കുകയാണ്മുകേഷ്. ‘ഓരോരോ മാരണങ്ങളെ… നല്ല ട്രോൾ’.–ട്രോൾ പങ്കുവച്ച് മുകേഷ് കുറിച്ചു.

‘കേരളത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ…ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’–ഇതായിരുന്നു ട്രോളിലെ ഡയലോഗ്.


 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button