ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
രാജ്യത്ത് 373 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 41,511 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3,88,508 ആയി കുറഞ്ഞെന്നും രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,11,313 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 48,32,78,545 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 13,000ത്തിന് മുകളിലായിരുന്നു. കേരളത്തില്‍ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,852 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments