Latest NewsNewsIndia

ചാണകത്തില്‍ നിന്ന് പെയിന്റുമായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ : കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തി

കോട്ടയം : കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ നിർമ്മിക്കുന്ന ‘പ്രകൃതിക് പെയിന്റ്’ വിപണിയിൽ എത്തി. പശുവിന്‍ ചാണകവും പ്രകൃതിദത്ത സംയുക്തങ്ങളും ചേര്‍ത്താണ് പെയിന്റിന്റെ നിര്‍മ്മാണം. ലിറ്ററിന് 340 രൂപ നിരക്കിലാണ് പെയിന്റ് വിൽക്കുന്നത്. ബി.ഐ.എസ്. അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗസ്സിയാബാദിലെയും പരിശോധനാലാബുകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.

Read Also : കേരളത്തിലെ കോവിഡ് വാക്സിൻ യജ്ഞത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ : ഇന്ന് ഉച്ചയോടെ എത്തും 

വെള്ളനിറത്തിലാണിപ്പോള്‍ ലഭിക്കുന്ന പെയിന്റ് മറ്റുള്ള രാസപെയിന്റുകളെപ്പോലെ ശ്വാസതടസ്സം, മറ്റ് അലര്‍ജികള്‍ തുടങ്ങിയവയ്‌ക്കൊന്നും ഇടയാക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.’പ്രകൃതിക് പെയിന്റ്’ എന്ന ഉത്പന്നം ഓണ്‍ലൈനിലും ഖാദി കമ്മിഷന്‍ പെയിന്റ് ലഭ്യമാക്കുന്നുണ്ട്.

നാലുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഉണങ്ങും. എമല്‍ഷന്‍ പെയിന്റിന്റെ മാറ്റ് ഫിനിഷിങ്ങുള്ള ഈ പെയിന്റടിച്ച ചുവരുകള്‍ കഴുകാവുന്നതും ഫംഗസ് മുക്തവുമാണ്. പശുഫാമുകള്‍ക്ക് ചാണകത്തില്‍നിന്ന് മികച്ച വരുമാനം ലഭിക്കാനുള്ള അവസരംകൂടിയാവുകയാണ് പെയിന്റ് നിര്‍മ്മാണം

shortlink

Related Articles

Post Your Comments

Related Articles


Back to top button