മാവേലിക്കര: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടത്തിലാലില്‍ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി .
ബഹളം കേട്ടെത്തിയ സമീപവാസികള്‍ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ടൈല്‍സ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.
Post Your Comments