ന്യൂഡല്‍ഹി: കര്‍ഷക സമരം ഉൾപ്പെടെ പല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരേ ഉത്തര്‍പ്രദേശിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നു റിപ്പോർട്ട്. ആഗസ്ത് 9-10 തീയതികളില്‍ നടക്കുന്ന രണ്ട് ദിവസത്തെ പ്രചാരണത്തിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെന്ന് ഒരു മുതിര്‍ന്ന നേതാവ് എഎന്‍ഐയോട് പറഞ്ഞു. അതേസമയം കഴിഞ്ഞ തവണ പ്രിയങ്ക സാരഥ്യം വഹിച്ചിട്ടും സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാര്‍ മാത്രമാണുള്ളത്.
സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കള്‍ മുതല്‍ നീതി പഞ്ചായത്തിന്റെ ഭാരവാഹികള്‍ വരെയുള്ളവര്‍ക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം 400 മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം, സാധ്യതയുള്ള നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.
‘ബിജെപി ഗാഡി ഛോഡോ’ മാര്‍ച്ച് ഓരോ അസംബ്ലിയിലേയും പ്രധാന മാര്‍ക്കറ്റുകളിലൂടെ ഏകദേശം അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കും. ഉത്തര്‍പ്രദേശിലെ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി വാദ്ര നേരത്തെ സൂചിപ്പിച്ചിരുന്നു.
Post Your Comments