തിരുവനന്തപുരം: നാദിർഷാ ചിത്രമായ ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ടിനി ടോം. സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, എന്ന ഫോട്ടോ പങ്കുവച്ചാണ് ഫേസ്ബുക്കിൽ ടിനി ടോമിന്റെ പ്രതികരണം. ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നതെന്നും ടിനി ഫേസ്ബുക്കില്‍ കുറിച്ചു.
ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Jesus is my super star. ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത്. ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ a.c.s എസ്‌എന്‍ഡിപി സ്കൂളിലാണ് അന്ന് സ്വര്‍ണ്ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ, ‘ഒരു ജാതി ഒരു മതം ഒരു ദൈവം’.
Post Your Comments