കെയ്‌റോ: വീട്ടുകാർ കൊണ്ടുവന്ന വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് 17 കാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. മാതാവും മാതൃ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഈജിപ്തിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ഇട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read:കൂവളം വെറും ഒരു കായ് അല്ല : ഔഷധ ഗുണങ്ങള്‍ നിരവധി
മകള്‍ കെയ്‌റോയിലെ അല്‍ ബസാതീനിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവും മാതാവിന്റെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ ബോഡി വിശദമായ പരിശോധനകൾക്ക് വിധേയമാക്കാതെ സംസ്കരിക്കാനായിരുന്നു സഹോദരന്റെ ലക്ഷ്യം. എന്നാൽ മരണത്തില്‍ സംശയം തോന്നിയ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് നടന്നത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
Post Your Comments