Latest NewsIndiaNews

2005ല്‍ ജാമ്യത്തിലിറങ്ങി ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയി: സൂര്യനെല്ലി കേസ് പ്രതി എസ് ധര്‍മ്മരാജന് വീണ്ടും ജാമ്യം

1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലിക്കേസിന് ആസ്പദമായ പീഡനം നടന്നത്.

ന്യൂഡൽഹി: സൂര്യനെല്ലി കേസിലെ പ്രതി എസ്. ധര്‍മ്മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്‌.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ അനുവദിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Read Also: അവര്‍ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്: കെ സുധാകരന്‍

2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട്, 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് ധര്‍മരാജന്‍ അറസ്റ്റിലായത്. ധര്‍മരാജനെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലിക്കേസിന് ആസ്പദമായ പീഡനം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button