KeralaLatest NewsNews

സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി

തിരുവനന്തപുരം : മുൻ ഡിജിപി ഡോ.സിബി മാത്യൂസിനെതിരെ പരാതിയുമായി സൂര്യനെല്ലി പെൺകുട്ടി രംഗത്ത്. സിബി മാത്യൂസ് എഴുതിയ സർവീസ് സ്റ്റോറിയായ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിലെ പരാമർശങ്ങളാണ് പരാതിക്ക് നിദാനം. സൂര്യനെല്ലി പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മിഷനും പരാതി നൽകി. പീഡനത്തിനിരയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നു. കേസിൽ പി.ജെ. കുര്യന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു എന്നീ പരാമർശങ്ങളാണ് പരാതിയ്ക്കടിസ്ഥാനം. പരാതി ലഭിച്ചുവെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. ഇത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഇരുപത്തിയൊന്ന് വർഷം മുമ്പാണ് സംഭവം നടന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇരയെയും കുടംബത്തെയും പൊതുസമൂഹത്തിനു മുന്നിൽ അവഹേളിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. ആ വിഷയത്തിലാണ് സിബി മാത്യൂസ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്. ഈ പരാമർശങ്ങൾ ജീവിക്കാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതു കാരണം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പോലും പെൺകുട്ടി അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

മുൻ ഡിജിപി ഡോ.സിബി മാത്യൂസ് രചിച്ച സർവീസ് സ്റ്റോറിയാണ് നിർഭയം. ഈ പുസ്തകത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. അന്വേഷണത്തിന്റെ ആരംഭത്തിൽ
പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. പക്ഷേ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ് പെൺകുട്ടി ശ്രമിച്ചത്. ചില ചോദ്യങ്ങൾക്ക് കള്ളച്ചിരിയോടെയാണ് പെൺകുട്ടി മറുപടി നൽകിയത്. പെൺകുട്ടി ചിലകാര്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. കേസിനാസ്പദമായാ സംഭവം നടക്കുന്നതിനു മുമ്പ്, ചെറിയ കുട്ടിയായിരുന്നപ്പോൾ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പുസ്തകത്തിലൂടെ സിബി മാത്യൂസ് പറയുന്നു.
പെൺകുട്ടി കേസിൽ ആദ്യം കുര്യന്റെ പേര് പറഞ്ഞിരുന്നില്ല. പിന്നീട് പി.ജെ കുര്യന്റെ പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്ക്പ്പെടുകയായിരുന്നു. ഇതിനു പിന്നിൽ ചിലരുടെ വ്യക്തി താൽപര്യമുണ്ടായിരുന്നെന്നും സിബി മാത്യൂസ് തന്റെ ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button