ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിയായ ധര്‍മ്മരാജന്‍ അടക്കമുള്ളവര്‍ സമർപ്പിച്ച ഹർജിയിൽ അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വാദം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.
16 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 40 ദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന മൊഴി വിശ്വസനീയമല്ലെന്നാണ് പ്രതികളുടെ അഭിഭാഷകന്‍റെ വാദം. ഇക്കാലയളവില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരം ലഭിച്ചിരിക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം തള്ളിയ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പ്രതികള്‍ 2014 ഒക്ടോബറിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments