തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമാണെന്നും കേരളം ദുരന്തഭൂമികയായി മാറിയിരിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലില്‍ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്ബത്തിക പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാന്‍ യാതൊരുവിധ നിര്‍ദ്ദേശങ്ങളും നല്‍കുന്നില്ലെന്നത് കൗതുകകരമാണ്. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാല്‍ എന്തു സംഭവിക്കുമെന്നറിയേണ്ടവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് നോക്കിയാല്‍ മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാല്‍ എന്തു സംഭവിക്കുമെന്നറിയേണ്ടവര്‍ ഇപ്പോള്‍ കേരളത്തിലേയ്ക്ക് നോക്കിയാല്‍ മതി. മാറിമാറി വന്ന കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണം കൊണ്ട് നാമാര്‍ജ്ജിച്ച എല്ലാ മികവുകളും തച്ചുടക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ഇന്ന് കാണുന്നത്. കോവിഡ് പ്രതിരോധം പാടേ തകര്‍ന്ന് ദുരന്തഭൂമികയായി കേരളം മാറിയിരിക്കുന്നു.ദിശാബോധമില്ലാത്ത ഭരണകൂടം ജനജീവിതം ദു:സ്സഹമാക്കിയിരിക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.
മരണസംഖ്യ മറച്ചുവെച്ചും അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും എത്രകാലം മുന്നോട്ട് പോകാനാകും? മിസ്റ്റര്‍ വിജയന്‍ , എഴുതിത്തയ്യാറാക്കിയ തിരക്കഥകള്‍ ചാനല്‍ മൈക്കുകള്‍ക്ക് മുമ്ബില്‍ വന്നിരുന്ന് വെളുക്കെ ചിരിച്ചു കൊണ്ട് നോക്കി വായിച്ചാല്‍ ഈ നാട്ടിലെ പാവങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ മാറില്ല. ജനോപകാരപ്രദങ്ങളായ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ലെങ്കില്‍ താന്‍പോരിമ മാറ്റി വെച്ച് വിദഗ് ദ്ധരുടെ അഭിപ്രായം തേടണം. അഹംഭാവം മാറ്റി വെച്ച് പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നുറപ്പ്. പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലില്‍ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്ബത്തിക പ്രശ്നങ്ങളില്‍ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാന്‍ യാതൊരുവിധ നിര്‍ദ്ദേശങ്ങളും നല്‍കുന്നില്ലയെന്നത് കൗതുകകരമാണ്.
മൂന്ന് മാസങ്ങള്‍ കൊണ്ട് മുപ്പതോളം ആത്മഹത്യകള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. അവര്‍ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്! ആളുകളെ വെട്ടിക്കൊല്ലുന്ന പാര്‍ട്ടി കോവിഡ് കാലത്ത് ജനങ്ങളോട് സഹാനുഭൂതി കാണിക്കുമെന്ന അതിമോഹമൊന്നും ഞങ്ങള്‍ക്കില്ല. എങ്കിലും ഈ ജനതയ്ക്ക് ഒരു ശരാശരി മികവെങ്കിലുമുള്ള മുഖ്യമന്ത്രിയെ നല്‍കാനുള്ള രാഷ്ട്രീയ ധാര്‍മികത സി.പി.എം കാണിക്കേണ്ടിയിരുന്നു.കോവിഡ് പ്രതിരോധം താറുമാറാക്കിയ കഴിവുകേടിന്‍്റെ പേരില്‍ കെ കെ ഷൈലജയെ പുറത്താക്കിയെങ്കിലും പകരം വന്ന ആരോഗ്യമന്ത്രിയും മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത് തന്നെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
ഈ ദുരിതക്കയത്തിനിടയിലും പോലീസിന് ടാര്‍ഗറ്റും കൊടുത്ത് ജനങ്ങളെ പിഴിയാനിറങ്ങുന്നത് മനുഷ്യ വിരുദ്ധമാണ്. പിണറായി വിജയന്‍്റെ അടിമക്കൂട്ടം ആയി അധഃപതിച്ച CPM-ല്‍ ജനനന്മ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കില്‍ നിവര്‍ന്ന് നിന്ന് ചുറ്റിനും നടക്കുന്ന ഭരണകൂടവീഴ്ചകള്‍ ചൂണ്ടിക്കാണിക്കണം. തങ്ങളെ നയിക്കുന്നത് കഴിവുകെട്ട ആളാണെന്ന ധാരണയില്‍ എന്ത് വൃത്തികേടും ചെയ്യാന്‍ കാക്കിക്കുള്ളിലെ സഖാക്കള്‍ നിരത്തിലിറങ്ങിയാല്‍ അവര്‍ക്കു മുമ്ബില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനകീയ പ്രതിരോധമുയര്‍ത്തുമെന്ന് താക്കീത് ചെയ്യുന്നു. കേരളത്തെ കലാപകലുഷിതമാക്കാനുളള ശ്രമങ്ങളില്‍ നിന്ന് ആഭ്യന്തര വകുപ്പ് ഉടന്‍ തന്നെ പിന്‍മാറണം.
ജനങ്ങളിലേയ്ക്ക് നേരിട്ട് സാമ്ബത്തിക സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. വൈദ്യുതി ബില്ലുകള്‍ ഒഴിവാക്കി കൊടുക്കണം. ഓരോ കുടുംബത്തിനും 100 യൂണിറ്റ് വൈദ്യുതി എങ്കിലും സൗജന്യമായി കൊടുക്കാന്‍ തയ്യാറാകണം. പോളിംഗ് ബൂത്ത് തലത്തില്‍ വാക്സിനേഷന്‍ ഡ്രൈവുകള്‍ നടത്തണം. തമിഴ്നാട് സര്‍ക്കാര്‍ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ വാക്സിന്‍ ലഭ്യമാക്കാനുള്ള സാദ്ധ്യത തേടണം. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ തുറക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്ക് തടസ്സം വരാതെ തന്നെ നിയന്ത്രണങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണം. എന്നും വൈകുന്നേരം വന്നിരുന്ന് വാര്‍ത്ത വായിക്കുന്നതിലല്ല, പ്രവൃത്തികളിലാണ് കാര്യമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
വീണ്ടും വികലമായ നടപടികളിലൂടെ കോവിഡ് വ്യാപിപ്പിച്ച് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനാണ് പിണറായി വിജയന്‍്റെ ശ്രമമെങ്കില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴിതാ കടകളിലേയ്ക്ക് പോകാനും മറ്റും അശാസ്ത്രീയമായ മണ്ടന്‍ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. വാക്സിന്‍ കിട്ടാതെ ജനം നെട്ടോട്ടമോടുമ്ബോള്‍ വാക്സിന്‍ കിട്ടിയവരോ, RTPCR ടെസ്റ്റ് നെഗറ്റീവ് ആയവരോ ,കോവിഡ് വന്നു പോയവരോ മാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതി എന്ന് ഉപദേശികള്‍ എഴുതിക്കൊടുക്കുമ്ബോള്‍ ഒരക്ഷരം മാറാതെ അതൊക്കെ ജനങ്ങള്‍ക്ക് വായിച്ച് കൊടുക്കുന്ന ഭരണാധികാരിയ്ക്ക് സാമാന്യബുദ്ധി അല്‍പമെങ്കിലുമുണ്ടോ? ജനങ്ങളെ ദ്രോഹിക്കാനും കൂടുതല്‍ പണം പിഴയായി പിഴിയാനും ഉണ്ടാക്കിയ ഈ വ്യവസ്ഥകള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങും. എത്രയും പെട്ടെന്ന് ജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് അവരുടെ ജീവിതം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.
Post Your Comments