കാബൂള്‍ : അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍ അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഈയൊരു സാഹചര്യത്തില്‍ ആരാണ് ഇവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത് എന്ന് ചോദ്യമാണ് പ്രധാനമായും നിലനില്‍ക്കുന്നത്. പാകിസ്ഥാനാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നതതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
Read Also : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം: നിലപാടറിയിച്ച് കേന്ദ്രമന്ത്രി
യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് പ്രാകൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താലിബാന് വിദേശരാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം ഇസാക്‌സാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത ഗുലാം, ഏപ്രില്‍ പകുതി മുതല്‍, താലിബാനും അവരുടെ അനുബന്ധ വിദേശ തീവ്രവാദ ഗ്രൂപ്പുകളും 31 പ്രവിശ്യകളില്‍ 5,500ലധികം ആക്രമണങ്ങള്‍ നടത്തിയതായി പറഞ്ഞു.
യുദ്ധോപകരണങ്ങള്‍ വിതരണം ചെയ്യുന്നതടക്കമുള്ള പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍, താലിബാന്റെ സുരക്ഷിത താവളമാണ്. താലിബാന്‍ ഒറ്റയ്ക്കല്ല, അന്തര്‍ദേശീയ തീവ്രവാദ ശൃംഖലകളില്‍ നിന്നുള്ള വിദേശ പോരാളികള്‍ അവരെ സഹായിക്കുന്നു. അവര്‍ ഒരുമിച്ച് അഫ്ഗാനിസ്ഥാനിലും രാജ്യത്തിന് പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതായും ഗുലാം പറഞ്ഞു. അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ, തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഉള്‍പ്പെടെ 20 ഗ്രൂപ്പുകളിലെ പതിനായിരത്തോളം ഭീകരരുടെ നേരിട്ടുള്ള പിന്തുണയോടെയാണ് രാജ്യത്ത് താലിബാന്‍ ആക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments