ദുബായ് : ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര സംബന്ധിച്ച് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ. ദുബായ് താമസ വിസയുള്ളവര്‍ക്ക് മാത്രമേ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
Read Also : താലിബാൻ ഭീകരർ അഫ്ഗാൻ യുവതികളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുന്നതായി റിപ്പോർട്ട്
ജി.ഡി.ആര്‍.എഫ്.എ അംഗീകാരം നേടിയിരിക്കണമെന്നും എയര്‍ ഇന്ത്യ വെബ് സൈറ്റില്‍ പറയുന്നു. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരെ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് അപ്‌ഡേറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിബന്ധന തങ്ങളുടേതല്ലെന്നും യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അനുമതി നേടിയ താമസ വിസക്കാരെ മാത്രമാണ് ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ഈ എമിറേറ്റുകളില്‍നിന്നുള്ളവര്‍ ഐ.സി.എ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്.
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ വര്‍ക്കാണ് യാത്രാനുമതി. അപേക്ഷകർ 48 മണിക്കൂര്‍ സമയപരിധിയിലെ ആര്‍ ടി പി സി ആര്‍ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണ് സമര്‍പ്പിക്കേണ്ടത്.
ഇന്ത്യയിലെ വിമാനത്താവളത്തില്‍ യാത്രയ്ക്കുമുൻപ് റാപ്പിഡ് പരിശോധനയുണ്ട്. വീണ്ടും യുഎഇയില്‍ എത്തുമ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും. തുടര്‍ന്ന് പത്തുദിവസം ട്രാക്കിംഗ് വാച്ച് ധരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതിനിടെ നാലാം ദിവസവും എട്ടാം ദിവസവും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം.
Post Your Comments