ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കാൻ ചൈനീസ് പട്ടാളക്കാരുടെ ശ്രമമെന്ന് റിപ്പോർട്ട്. ലഡാക്കിലെ ഡെംചുക് മേഖലയില്‍ സിന്ധുനദിയുടെ മറുവശത്തുനിന്ന് ചെൈനീസ് പട്ടാളക്കാരുള്‍പ്പെടുന്ന സംഘം ചൈനയുടെ പതാകയും ബാനറും ഉയര്‍ത്തിക്കാണിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവിടത്തെ ഗ്രാമീണര്‍ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ രാഷ്ട്രീയമായുള്ള ഒരു പ്രകോപനം ഉണ്ടാക്കാനാണു ചൈനയുടെ ശ്രമമെന്നു വിലയിരുത്തൽ.
സിന്ധുനദിയുടെ ഇങ്ങേക്കരയില്‍ ദലൈലാമയുടെ ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിന് എതിര്‍വശത്തായി അഞ്ച് വാഹനങ്ങളിലെത്തിയ സംഘം ബാനറുകളും കൊടികളും ഉയര്‍ത്തിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ആറിനായിരുന്നു സംഭവം.
ദലൈലാമയുടെ 86-ാം ജന്മദിനം ആറാം തീയതി. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഇന്ത്യ ആശംസ അറിയിച്ചിരുന്നില്ല ഇതിലുള്ള പ്രതിഷേധമാണ് പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമത്തിനു പിന്നിലെന്ന് സൂചന.
അതിര്‍ത്തിയിലൂടെ ബുളളറ്റ് ട്രെയിന്‍ സര്‍വീസ് ചൈന അടുത്തിടെ ആരംഭിച്ചിരുന്നു. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയില്‍ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുളളറ്റ് ട്രെയിന്‍ സര്‍വീസ്. ചൈനയില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഭരണത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 435.5 കിലോമീറ്റര്‍ നീളുന്ന സിചുവാന്‍-ടിബറ്റ് റെയില്‍വെ സര്‍വീസം ആരംഭിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നും വളരെയടുത്താണ് ടിബറ്റന്‍ ടൗണായ നിംഗ്‌ചി.
Post Your Comments