Latest NewsIndiaNews

പാക് അതിര്‍ത്തിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി ഡ്രോണ്‍: ഐഇഡിയും ഗ്രനേഡുകളും പിടികൂടി

അമൃത്സര്‍: സ്വാതന്ത്ര്യദിനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയ്ക്ക് സമീപമാണ് സ്‌ഫോടക വസ്തുക്കളുമായി ഡ്രോണ്‍ എത്തിയത്. മേഖലയില്‍ നിന്ന് ഐഇഡിയും ഗ്രനേഡുകളും 9എംഎം പിസ്റ്റലിന്റെ വെടിയുണ്ടകളും പോലീസ് കണ്ടെത്തി.

Also Read: ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണം ഉണ്ടാകാൻ സാധ്യത: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച കേന്ദ്രം പുറത്തിറക്കും

ടിഫിന്‍ ബോക്‌സിനുള്ളില്‍ സ്ഥാപിച്ച നിലയിലാണ് ഐഇഡി കണ്ടെത്തിയത്. ഇതിന് പുറമെ 5 ഹാന്‍ഡ് ഗ്രനേഡുകളും 9എംഎം പിസ്റ്റലിന്റെ 100 വെടിയുണ്ടകളുമാണ് ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്. 2-3 കിലോ ഗ്രാം ആര്‍ഡിഎക്‌സ് അടങ്ങിയ ഐഇഡിയാണ് പിടികൂടിയതെന്നും സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഡിജിപി അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങള്‍ പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button