Latest NewsCricketNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിരുന്നു. 38 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ താരം.

38 പന്തിൽ 12 റൺസുമായി രോഹിതും, 13 പന്തിൽ 12 റൺസുമായി പൂജാരയും പുറത്താവാതെ നിന്നു. ക്യാപ്റ്റൻ ജോ റൂട്ട് നേടിയ സെഞ്ച്വറി മികവിലാണ് (109) ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Read Also:- മെഡിക്കൽ പൂർത്തിയാക്കാൻ മെസി പാരീസിലേക്ക്

റൂട്ടിന്റെ മികവിൽ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും സ്കോർ ബോർഡിൽ 274 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകൾ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ തകർന്നടിഞ്ഞു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ്, താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

സ്കോർ: ഇംഗ്ലണ്ട് 183, 303 ഇന്ത്യ 278, 52-1. രണ്ടാം ടെസ്റ്റ് മത്സരം 12ന് ലോർഡ്സിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button