Latest NewsNewsIndia

ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണം ഉണ്ടാകാൻ സാധ്യത: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച കേന്ദ്രം പുറത്തിറക്കും

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച സർക്കാർ പുറത്തിറക്കും. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരടാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് നിയമത്തിലെ പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

Read Also: ‘തക്കിട തരികിട യേശു’വിനെ ഓർമയില്ലേ? – ഈശോ വിവാദങ്ങൾക്കിടയിൽ സംവിധായകൻ മനീഷ് കുറുപ്പിന് പറയാനുള്ളത്

ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംബന്ധിച്ച് നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഭേദഗതി വരുന്നതോടെ വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിൽ ഉണ്ടായിരിക്കും.

Read Also: ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം: ഫ്‌ളൈ ദുബായ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button