കൊല്ലം: സർക്കാർ വാക്‌സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകിയെന്ന് ആരോപണം. ശക്തികുളങ്ങര കാവനാട് മുക്കാട് ഹോളിഫാമിലി പള്ളി പാരിഷ് ഹാളിലാണ് ശനിയാഴ്ച സൗജന്യ വാക്സിനേഷന്‍ ക്യാമ്പ് നടത്തിയത്. സ്ലോട്ട് ലഭിക്കാതെ ആളുകൾ കഷ്ടപ്പെടുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ അറിവോടെ ഈ അനീതി നടക്കുന്നത്. അജപാലക സമിതിയുടെയും ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് വാക്സിനേഷന്‍ എന്നായിരുന്നു പള്ളി കേന്ദ്രീകരിച്ചുള്ള വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നതെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
പള്ളി വഴി രജിസ്റ്റര്‍ ചെയ്ത 500 പേര്‍ക്കാണ് ഇതുവഴി വാക്‌സിൻ നൽകിയിരിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നല്‍കിയ അറിയിപ്പില്‍ വാക്സിന്‍ പൂര്‍ണമായും സൗജന്യമാണെന്നും പാരിഷ്ഹാള്‍ വൃത്തിയാക്കുന്നതും വാക്സിന്‍ എടുക്കാന്‍ എത്തുന്ന ഡോക്ടര്‍, നേഴ്സ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം എന്നിവ മാത്രമാണ് പള്ളിക്ക് ചെലവെന്നും കാണിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പെയ്ഡ് വാക്സിനാണ് നല്‍കുന്നത്. എന്നാൽ ഇവിടെ സർക്കാർ വാക്‌സിനുകളാണ് അനധികൃതമായി നൽകിയിരിക്കുന്നത്. പ്രശ്നത്തിൽ രാഷ്ട്രീയം മറന്നുകൊണ്ട് വലിയ പ്രതിഷേധാങ്ങളിലേക്കാണ് സ്ഥലത്തെ സംഘടനകൾ നീങ്ങുന്നത്.
Post Your Comments