KeralaNattuvarthaLatest NewsIndiaNews

വിവാഹത്തിനും വിവാഹമോചനത്തിനും ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം

രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്ന് കോടതി

കൊച്ചി: വിവാഹമോചനത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാവര്‍ക്കും പൊതുവില്‍ ബാധകമായ മതനിരപേക്ഷ നിയമം കാലത്തിന്റെ ആവശ്യമാണെന്നാണ് കോടതി കണ്ടെത്തിയത്.

Also Read:കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് ഇക്കാരണങ്ങളാല്‍: പറഞ്ഞ വാക്ക് പാലിച്ച് ആന്റണി രാജു

മതവിശ്വാസം അനുസരിച്ചു വ്യക്തികള്‍ വിവാഹം നടത്തുന്നതിനു പുറമേ ഏകീകൃത നിയമപ്രകാരമുള്ള വിവാഹ നടപടികളും നിര്‍ബന്ധമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹ മോചനത്തില്‍ ഏകീകൃത നിയമം വേണമെന്ന നിര്‍ദ്ദേത്തിൽ ഉറച്ചു നിൽക്കുകയാണ് ഹൈക്കോടതി. തീര്‍ത്തും അനിവാര്യമായ കാരണത്താല്‍ മാത്രം വിവാഹമോചനം അനുവദിച്ചിരുന്ന കാലത്ത് തയാറാക്കിയ നിയമമാണു നിലവിലുള്ളതെന്നു ഹൈക്കോടതി വിശദമാക്കി.

ബന്ധത്തിന്റെ മൂല്യങ്ങളോ വ്യക്തി താല്‍പര്യങ്ങളോ ഒന്നും പരിഗണിക്കാതെയാണ് വിവാഹങ്ങൾ സമൂഹത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിൽ താളപ്പിഴകളും സ്വാഭാവികമാണ്. എന്നാലും സമൂഹത്തെ പേടിച്ച്‌ വിവാഹമോചനത്തിനു പലരും തയാറായിരുന്നില്ല. ഇന്നു സ്ഥിതി മാറിയെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതോടെ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തവർക്ക് എത്രയും പെട്ടന്ന് തന്നെ വിവാഹമോചനം നേടാൻ കഴിയുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ചുരുങ്ങിയത് എഴോളം വർഷങ്ങൾക്ക് ശേഷമാണ് നിലവിൽ വിവാഹ മോചനങ്ങൾ നടക്കുന്നത്. അത്‌ വിവാഹിതരായ രണ്ടു വ്യക്തികളുടെയും മുന്നോട്ടുള്ള ജീവിതത്തെ ബാധിച്ചേക്കാം. കോടതി കയറിയിറങ്ങി ജീവിതം തീർക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും, നല്ല ബന്ധങ്ങൾ നിലനിൽക്കണമെന്നുമാണ് കോടതിയുടെ നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button