Latest NewsIndiaNewsInternationalSports

അഭിമാനമായി നീരജ് ചോപ്ര: സ്വർണത്തിളക്കം, ഇത് ചരിത്രം

ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യസ്വർണം. ചരിത്രം സൃഷ്ടിച്ച്‌ ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച് നീരജ് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം ശ്രമത്തിൽ 87. 58 മീറ്റർ ആണ് നീരജ് സ്വന്തമാക്കിയത്. 12 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇതിൽ എട്ടുപേർ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരത്തിനും ആറ് അവസരങ്ങള്‍ വീതമാണ് ലഭിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.

രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. നീരജിന്റെ ഏറ്റവും മികച്ച പ്രകടനം ഈ വർഷം മാർച്ചിൽ കുറിച്ച 88.07 മീറ്റർ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button