പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും പോലീസ് പിടിയിലായി. തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്. ചങ്ങലീരി സ്വദേശി റുസ്നിയ ജെബിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്നു റുസ്നിയ.
ഗര്‍ഭിണിയായതിനാൽ ചങ്ങലീരിയിലെ സ്വന്തം വീട്ടിലെത്തിയ റുസ്നിയ ജെബിനെ ജൂലൈ 25 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റുസ്നിയയുടെ മരണം ഭർതൃവീട്ടിലെ പീഡനം മൂലമാണെന്ന് പിതാവ് അബ്ബാസ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് റുസ്നിയയുടെ ഭർത്താവ് മുസ്തഫ, ഭർതൃപിതാവ് ഹംസ എന്നിവരെ അറസ്റ്റ് ചെയ്തത്.
2017 ലാണ് തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി റുസ്നിയുടെ വിവാഹം നടന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും സ്ഥിരമായി റുസ്നിയയെ പീഡിപ്പിച്ചിരുന്നു എന്നും ഇതിനാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്നിയയുടെ പിതാവ് അബ്ബാസ് വ്യക്തമാക്കി. ഭർത്താവ് മുസ്തഫ കാണാനെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് റുസ്നിയ ആത്മഹത്യ ചെയ്തത്.
Post Your Comments