പാട്ന: ഓടുന്ന ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങൾ കൂടിവരികയാണ്. അത്തരത്തിൽ ഓടുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ കമിതാക്കളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. റോയൽ എൻഫീൽഡ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയും യുവാവും അസാധാരണമായ രീതിയിൽ പെരുമാറിയത് നാട്ടുകാർ വീഡിയോ ആയി ചിത്രീകരിക്കുകയായിരുന്നു.
വാഹനമോടിക്കുന്ന പുരുഷന് അഭിമുഖമായി പെട്രോൾ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. കമിതാക്കളുടെ ഈ ‘അനുചിതമായ പെരുമാറ്റത്തിൽ’ പന്തികേട് തോന്നി ഇടപെട്ട നാട്ടുകാരോട് യുവതി കയർക്കുകയാണ് ചെയ്യുന്നത്. ഏതായാലൂം ഇരുവരുടെയും സ്നേഹപ്രകടനങ്ങൾ സോഷ്യൽ മീഡിയകളിൽ ഹിറ്റായി കഴിഞ്ഞു. പെട്രോൾ ടാങ്കിനു മുകളിൽ യുവാവിന് അഭിമുഖമായിട്ടാണ് യുവതി ഇരിക്കുന്നത്. യുവാവിനെ കഴുത്തിലൂടെ കെട്ടിപ്പിടിക്കുന്നതും സ്നേഹപ്രകടനങ്ങൾ നടത്തുന്നതും വീഡിയോയിൽ കാണാം. ഇവരുടെ ഈ യാത്ര കണ്ട ചില നാട്ടുകാരാണ് വിഡിയോ ചിത്രീകരിച്ചത്.
Also Read:പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
വീഡിയോ എടുക്കുന്നത് കണ്ടതും ആ സ്ത്രീ അവരെ ചോദ്യം ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നത് എന്തിനാണെന്നും സദാചാര പോലീസ് ചമയരുതെന്നും യുവതി പറഞ്ഞു. ഇതോടെ, അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് നാട്ടുകാർ ഇവരുടെ ബൈക്ക് തടഞ്ഞുവച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. എന്നാൽ കമിതാക്കൾ പൊലീസിനെ വിളിക്കരുതെന്നും ഇനി ഈ സ്ഥലത്തേക്ക് വരില്ലെന്നും അപേക്ഷിച്ചതായാണ് റിപ്പോർട്ട്.
ഏതായാലും വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. നാട്ടുകാർ ചോദ്യം ചെയ്തതിനെ ചില ആളുകൾ സദാചാര പോലീസ് ചമഞ്ഞുവെന്ന് ആരോപിച്ചപ്പോൾ മറ്റുള്ളവർ ദമ്പതികളുടെ പെരുമാറ്റത്തെയും ട്രാഫിക് നിയമങ്ങളുടെ ലംഘനത്തെയും ചോദ്യം ചെയ്തു. 2015 ൽ മധ്യപ്രദേശിൽ നിന്നുള്ള ഒരു ദമ്പതികളെ ഗോവയിൽ സമാനമായ രീതിയിൽ ബൈക്കിൽ പിടിച്ചിരുന്നു. ദമ്പതികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അപകടകരമായ ഡ്രൈവിംഗിന് ഗോവ പോലീസ് ദമ്പതികളെ ട്രാക്കുചെയ്‌ത് 1000 രൂപ പിഴ ഈടാക്കുകയായിരുന്നു.
Post Your Comments