KeralaLatest NewsNewsIndia

രാജാവിന്റെ മകനെ ആരെങ്കിലും രാജാവേ എന്ന് വിളിക്കുമോ?: വയനാട് എം പിയെ പരിഹസിച്ച് സ്വതന്ത്ര ദേവ് സിംഗ്

ലക്‌നൗ: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. രാജാവിന്റെ മകനെ ആരെങ്കിലും രാജാവേ എന്ന് വിളിക്കുമൊ. രാജ്യത്തിന്റെ നേതാവാണെന്ന് രാഹുല്‍ സ്വയം വിശ്വസിച്ചാൽ മതിയെന്നായിരുന്നു സ്വതന്ത്ര ദേവ് സിംഗിന്റെ വിമർശനം. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ദേവ് സിംഗ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.

Also Read:ആഗസ്റ്റ് അഞ്ച് ചരിത്രപ്രാധാന്യമുള്ള ദിവസമെന്ന് പ്രധാനമന്ത്രി: മൂന്ന് പ്രത്യേകതകൾ

‘രാജ്യത്തിന്റെ നേതാവാണെന്ന് രാഹുല്‍ സ്വയം വിശ്വസിക്കുന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ നേതാവാണ്. സോണിയ ഗാന്ധിയാണ് ഇതിന്റെ എല്ലാം മേല്‍നോട്ടവും വഹിക്കുന്നത്. രാജാവിന്റെ മകനെയും രാജാവ് എന്ന് വിളിക്കുമോ’യെന്ന് എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. ഗാന്ധി കുടുംബം പാര്‍ട്ടിയെ അവരുടെ സമ്രാജ്യമായാണ് കാണുന്നതെന്നും ബി ജെ പി അധ്യക്ഷൻ വിമർശിച്ചു.

അതേസമയം, ഡൽഹി പീഡനക്കേസിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി പീഡനക്കേസിൽ ഇരയായ ഒരു പെൺകുട്ടിയുടെ കുടുംബപ്പേര് ഉൾപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബാലാവകാശ കമ്മീഷനും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button