Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പം: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അന്വേഷണം നിയമപ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം വിമര്‍ശിച്ചു. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങള്‍ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കള്‍ സമരവേദിയില്‍ എത്തുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.

Read Also: സംസ്ഥാന പൊലീസ് സേനയില്‍ അഴിച്ചുപണി, പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലകളുടെ തലപ്പത്ത് ഇവര്‍

ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികള്‍ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. ബ്രിജ് ഭൂഷന്‍ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button