
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്സലോണ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഫിനാൻഷ്യൽ ഫേയർപ്ലേയുമായി ബന്ധപ്പെട്ട പ്രശ്നമാണ് മെസ്സി ക്ലബ് വിടുന്നതിനു കാരണമായത്.
മെസ്സിയും ബാഴ്സലോണയുമായുള്ള കരാർ പുതുക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. എന്നാൽ കരാർ പുതുക്കുന്നില്ലെന്ന് ബാഴ്സ അറിയിക്കുകയായിരുന്നു. കൂടാതെ താരത്തിന് തുടർന്നുള്ള ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നുവെന്നും ബാഴ്സലോണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എക്കാലത്തെയും മികച്ച ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്സലോണ നന്ദി അറിയിച്ചു. ഈ സീസണിന് അവസാനം ബാഴ്സയുമായി കരാർ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ചുവർഷത്തേക്ക് 4000 കോടി രൂപയുടെ കരാറാണ് ബാഴ്സ തയ്യാറാക്കിയിരുന്നത്. എന്നാൽ ലാ ലിഗ അധികൃതരുടെ നിർദേശപ്രകാരം കരാർ സാധ്യമായില്ല.
തുടർന്ന് ഇത്രയും വലിയ തുകയ്ക്ക് കരാർ സാധ്യമാകില്ലെന്ന് ബാഴ്സ ഇന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു.
https://www.instagram.com/p/CSM51aej4A4/?utm_medium=copy_link
Post Your Comments