തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ജനങ്ങൾ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പോലീസ് ഇടപെട്ടതാണെന്നും പോലീസ് നിർവ്വഹിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
നിലവിലെ ഉത്തരവ് മാറ്റാനാകില്ലെന്നും ഇളവുകളുടെ ഭാഗമായി ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിക്കാനാവില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെൽറ്റ വൈറസ് ഭീഷണിയുള്ളതിനാൽ നിബന്ധന പാലിച്ചുള്ള ഇളവ് മാത്രമേ നൽകാനാവുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും. സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കും മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി വിശദമാക്കി.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് അശാസ്ത്രീയമാണെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായ ഉത്തരവ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
Post Your Comments