തിരുവനന്തപുരം: സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പരാജയത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് , തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വെല്ലുവിളികളും മാർഗനിർദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.
Read Also: അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി
Post Your Comments