ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
Read Also: ദക്ഷിണേന്ത്യ താവളമാക്കി ഐഎസ് ഭീകരര്‍: രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതൽ ഭാഗികമായി സ്‌കൂളുകൾ തുറക്കാനും യോഗത്തിൽ ധാരണയായി. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാർഥികളെ വച്ച് ക്ലാസുകൾ നടത്താനാണ് തീരുമാനമായത്.
ഈ മാസം 16 മുതൽ മെഡിക്കൽ- നഴ്സിംഗ് കോളേജുകളിൽ ക്ലാസുകൾ തുടങ്ങാനും തീരുമാനിച്ചു. കോവിഡ് കേസുകളിൽ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments